 
കോന്നി: പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ കോന്നി ടൗണിലെ നിർമ്മാണ പുരോഗതി കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്യോഗസ്ഥരോടൊപ്പം വിലയിരുത്തി. കോന്നി റിപ്പബ്ലിക്കൻ സ്കൂൾ മുതൽ ചൈനമുക്ക് എസ്.എൻ.ഡി.പി വരെയുള്ള ഭാഗമാണ് ആദ്യ ഘട്ട ടാറിംഗ് നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് പൊതു ജനങ്ങൾക്ക് കയറുന്നതിനു നിർമ്മാണ പ്രവർത്തികൾ തടസം ഉണ്ടാകാതെ നൽകണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജൂലായിൽ കോന്നി ടൗണിൽ കുടിവെള്ള പൈപ്പുലൈൻ പുനസ്‌ഥാപിക്കുന്നതും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്‌ഥാപിക്കുന്ന പ്രവർത്തികളും പൂർത്തീകരിക്കും. കെ. എസ്.ടി.പി എക്സികുട്ടീവ് എൻജിനീയർ ജാസ്മിൻ, അസി.എൻജിനീയർ ഷൈബി, കരാർ കമ്പനി എൻജിനീയർ മെഫിൻ, സി.പി.എം കോന്നി താഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ.വിജയൻ, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.