അടൂർ : ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനത്തോടനുബന്ധിച്ച് ബി.ജെ.പി അടൂർ മണ്ഡലം കമ്മfറ്റിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനു മോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി അദ്ധ്യക്ഷനായിരുന്നു. എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ , ബി.ജെ.പി ജില്ലാ സമിതി അംഗം അടൂർ സുഭാഷ്, ബി.ജെ.പിമണ്ഡലം വൈസ് പ്രസിഡന്റുമാരായ അജി വിശ്വനാഥ്, രവീന്ദ്രൻ മാംകൂട്ടം, ജനറൽ സെക്രട്ടറി സജി മഹഷികാവ്,സെക്രട്ടറി അനിൽ ചെന്താമര, ട്രഷറർ വേണുഗോപാൽ.എസ് ,ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് വിനോദ് വാസുദേവൻ, സമിതി അംഗം ഓമന കുട്ടൻ, അടൂർ ഏരിയ പ്രസിഡന്റ് ജയൻ.കെ, ഒ.ബി.സി മോർച്ച ഏഴംകുളം ഏരിയ പ്രസിഡന്റ് വേണു, ആർ.ജിനു എന്നിവർ സംസാരിച്ചു.