പത്തനംതിട്ട: ഊരുകളിലേക്ക് എസ്.എഫ്.ഐ എന്ന പദ്ധതിയുടെ ഉദ്ഘാടനം 26 ന് ആവണിപ്പാറയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ . അനുശ്രീ ഉദ്ഘാടനം ചെയ്യും . ഗവിയിലെ ആദിവാസി സ്കൂൾ നേരത്തെ ഏറ്റെടുത്തിരുന്നു. ജില്ലയിലെ കുരുമ്പൻമൂഴി, അടിച്ചിപ്പുഴ , ഗവി , ആവണിപ്പാറ , മുഴിയാർ , നിലയ്ക്കൽ , ളാഹ ഉൾപ്പെടെ മുഴുവൻ ആദിവാസി ഊരുകളും ഇനിഏറ്റെടുക്കും . വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ കാമ്പസുകളിൽ നിന്ന് ശേഖരിച്ചു തുടങ്ങി. വായനശാല നിർമ്മാണം ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, സൗജന്യ ട്യൂഷൻ,വ്യക്തിത്വ വികസന ക്ലാസുകൾ, കുട നിർമ്മാണ പരിശീലനം തുടങ്ങിയവ നടപ്പാക്കും. ആദിവാസി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഉൾപ്പെടെ നൽകും . വാർത്താ സമ്മേളനത്തിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ ഏബ്രഹാം , പ്രസിഡന്റ് ഷൈജു എസ് അങ്ങാടിക്കൽ, കെ . ആർ . രഞ്ജു, അയിഷ മിന്നു സലീം എന്നിവർ പങ്കെടുത്തു.