പള്ളിക്കൽ : ആർ.രഞ്ജിനി എഴുതിയ പള്ളിക്കലിന്റെ പ്രാദേശിക ചരിത്രം- പള്ളിക്കലപ്പൻ എന്ന പുസ്തകത്തെ മുൻനിറുത്തി വായന മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി മെഗാ

ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 7 മുതൽ 12 വയസു വരെയുള്ളവർക്ക് ജൂനിയർവിഭാഗത്തിലും , 13 മുതൽ 16 വയസ് വരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. പള്ളിക്കൽ പഞ്ചായത്തിലെ സ്കൂളുകളിൽ പഠിക്കുന്നവർക്കും മറ്റു സ്കൂളുകളിൽ പഠിക്കുന്ന പള്ളിക്കൽ സ്വദേശികളായ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ജൂലായ് 20 ന് സ്കൂളുകളിൽ പ്രാഥമിക മത്സരം നടത്തും. ഒന്നാം സമ്മാനം 5001 രൂപയും ട്രോഫിയും, ജിതേഷ്ജിയുടെ മൂന്ന് മാസത്തെ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിനുള്ള 5000 രൂപയുടെ എൻട്രി പാസുമാണ്. രണ്ടാം സമ്മാനം 3501 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 2501 രൂപ. ശിലാ മ്യൂസിയം തുവയൂർ , ഫ്രണ്ട്സ് സാംസ്കാരിക വേദി തെങ്ങമം , വിശ്വഭാരതി സ്റ്റഡിസെന്റർ തെങ്ങമം , എന്നിവരാണ് സംഘാടകർ. ഫോൺ 9495 251000, 9846 106027 8281447259 ,9526761107,