 
മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്ത് വഴിയിട വിശ്രമകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യൂ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജേക്കബ് കെ.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജിജി.പി.ഏബ്രഹാം, മറിയാമ്മ.ടി,സാജൻ മാത്യൂ, അനിൽ കുമാർ, അജികുമാർ, പി.ടി.രജീഷ് കുമാർ, ലീലാമ്മ സാബു, ഉഷാ ജേക്കബ്, ശ്രീജാ ടി.നായർ, മാലിനി ജി.പിള്ള എന്നിവർ സംസാരിച്ചു.