 
മല്ലപ്പള്ളി : താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ കരയോഗങ്ങളിൽ രൂപീകരിച്ച് പ്രവർത്തിക്കുന്ന വനിതാ സമാജ സ്വയംസഹായസംഘ ഭാരവാഹികൾക്കായി സ്ത്രീയെന്ന ശക്തി - തിരിച്ചറിയേണ്ട സാദ്ധ്യതകൾ, തരണം ചെയ്യേണ്ട വെല്ലുവിളികൾ, ഫലപ്രദമായ രക്ഷാകർതൃത്വം എന്നീ വിഷയങ്ങളിൽ സെമിനാർ നടത്തി. അനീഷ് മോഹൻ മുഖ്യപ്രഭാഷണംനടത്തി. യൂണിയൻ സെക്രട്ടറി രമേഷ് ബി.നായർ, എൻ.എസ്.എസ്.പ്രതിനിധി സഭാ മെമ്പർ സതീഷ് കുമാർ, യൂണിയൻ കമ്മറ്റിയംഗങ്ങളായപി.കെ.ശിവൻകുട്ടി, രാജാ രേവതീജൻ നായർ എന്നിവർ സംസാരിച്ചു.