മല്ലപ്പള്ളി : ക്ഷേത്രം മേൽശാന്തി താമസിക്കുന്ന മുറിയുടെ വാതിൽക്കൽ തള്ളിത്തുറന്ന് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവി ക്ഷേത്രത്തിലെ മേൽശാന്തി എ.എൻ നാരായണൻ നമ്പൂതിരി താമസിക്കുന്ന മുറിയുടെ വാതിലാണ് കഴിഞ്ഞ രാത്രി തകർത്തത്. വാതിൽ ചവിട്ടിതുറക്കുന്ന ശബ്ദം കേട്ട് എണീറ്റ ശാന്തിയെ ആക്രമിക്കാൻ ശ്രമിച്ചതായി ക്ഷേത്രം ഭാരവാഹികൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ലൈറ്റിട്ടപ്പോഴേക്കും യുവാവ് ഓടി മറഞ്ഞതായി ശാന്തി പറഞ്ഞു. പൊലീസും ക്ഷേത്രം ഭാരവാഹികളും രാത്രി തന്നെ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. മേഖലയിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചുവരികയാണെന്നും മോഷണ ശ്രമമാണെന്നാണ് നിഗമനമെന്നും പെരുമ്പെട്ടി പൊലീസ് എസ്.എച്ച്.ഒ ജോബിൻ ജോർജ് പറഞ്ഞു.