തിരുവല്ല: വായനാ വാരാചരണത്തിന്റെ ഭാഗമായി തുകലശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിൽ വായനശാല തുറന്നു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റീന വർഗീസ് അധ്യക്ഷത വഹിച്ചു. സീനിയർ പത്രപ്രവർത്തകൻ വർഗീസ് സി.തോമസ് മുഖ്യസന്ദേശം നൽകി. നഗരസഭാ കൗൺസിലർ എം.ആർ.ശ്രീജ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. വായന വാരാചരണ ത്തോടനുബന്ധിച്ച് മലയാളം ക്ലബ് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹയർസെക്കൻഡറി വിഭാഗത്തിൽ പത്തനംതിട്ട പ്രമാടം നേതാജി സ്കൂളിലെ വി.ലക്ഷ്മിപ്രിയയും ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ അലോന മണിയപ്പൻ, വൃന്ദ എസ് (ഇരുവരും ബധിര വിദ്യാലയം) എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. ടോം ജെ സക്കറിയ, ഹെഡ്മിസ്ട്രസ് സുഷാ സൂസൻ ജോർജ്, സ്റ്റാഫ്‌ സെക്രട്ടറി റോയ് വർഗീസ് ഇലവുങ്കൽ, സോണി ഗബ്രിയേൽ, അനിൽ പി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.