abhijith
അഭിജിത് അമൽരാജ്

പത്തനംതിട്ട : ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് ജില്ലയ്ക്ക് അഭിമാനമായി അഭിജിത് അമൽരാജ്. റോളർ സ്കേറ്റിംഗ് വിഭാഗത്തിലാണ് അഭിജിത് മത്സരിക്കുന്നത്. 2019 ലെ ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണവും 2018 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിരുന്നു. 2011 ൽ നാഷണൽ ചാമ്പ്യനായിരുന്നു. പ്രമാടത്ത് ചാർട്ടേഡ് അക്കൗണ്ടന്റായ ബിന്ദുരാജന്റെയും എസ്.എസ് സുജയുടേയും മകനാണ്. പിതാവ് തന്നെയാണ് റോളർ സ്കേറ്റിംഗ് പരിശീലിപ്പിക്കുന്നത്. ആലുവ എം.ഇ.എസ് കോളേജിൽ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഭിജിത്.