2
നാലാം വാർഡിൽ കാട് കയറുന്ന എം.സി.എഫ്.

കടമ്പനാട് : മാലിന്യ ശേഖരമില്ല. കാടു-കയറി എം.സി.എഫ് കേന്ദ്രം. കടമ്പനാട് പഞ്ചായത്തിലെ നാലാം വാർഡിലെ മിനി എം.സി.എഫ് കേന്ദ്രമാണ് മാസങ്ങളായി തുറക്കാതെ കാടുകയറി കിടക്കുന്നത്. എം.സി.എഫ് കേന്ദ്രത്തിലേക്ക് വള്ളിച്ചെടികൾ പടർന്നു കയറി. ഒരു വർഷം മുൻപ് എം.സി.എഫിന് അകത്തു കൊണ്ട് വച്ച മാലിന്യം ഇപ്പോഴും എടുത്ത് മാറ്റാതെ അതിനകത്തുതന്നെയുണ്ട്.വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് മിനി എം.സി.എഫിലാണ് കൊണ്ടുവന്നത്. നാലാം വാർഡിൽ നിന്ന് വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഇവിടെയാണ് ശേഖരിക്കുന്നത്. നേരത്തെ രണ്ടുപേര് ഹരിത കർമ്മ സേനാംഗങ്ങളായിട്ടുള്ളത്. ഇപ്പോൾ ഒരാൾ മാത്രമേ ഉള്ളുവെന്നാണ് പറയുന്നത്. എന്നാൽ വീടുകളിൽ നിന്ന് കാര്യമായ രീതിയിൽ മാലിന്യ ശേഖരണം നടത്തുന്നത് വ്യാപക പരാതിക്കിടയാക്കിയിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി പല ഭാഗങ്ങളിലും ഇത്തരത്തിൽ സ്ഥാപിച്ച സംഭരണ ​​കേസരങ്ങൾ നശിക്കുകയാണ്.