അടൂർ : സാംസ്കാരിക പരിപാടികൾ നടത്താൻ അടൂരിൽ സ്ഥിരംവേദി വേണമെന്ന് മലയാള കലാകാരന്മാരുടെ സംഘടനായ നന്മയുടെ അടൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബുദ്ധ ആർ. വിജയൻ അദ്ധ്യക്ഷതവഹിച്ചു. ഡോ. അടൂർ പി. സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. അനശ്വര രാജൻ മെമ്പർഷിപ്പ് കാർഡുകൾ വിതരണം ചെയ്തു. അടൂർ രാജേന്ദ്രൻ, ജോൺസൻ ജെ. അടൂർ, എ. രാമചന്ദ്രൻ ആനന്ദപ്പള്ളി, പഴകുളം ആന്റണി, അടൂർ നാരായണൻകുട്ടി, ശൂരനാട് മധു, ഗീതാ റജി എന്നിവരെ ആദരിച്ചു. ധനോജ് നായിക്, ശശി തുവയൂർ, വിജുകുട്ടി, ശിവൻകുട്ടിനായർ, സുചിത വി. എച്ച് സാദത്ത്, ഒാമന രാഘവൻ, ശ്രീദേവി, സുനു, വീണ, സതി, അംബിക, എ. സുരേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : എ. രാമചന്ദ്രൻ ആനന്ദപ്പള്ളി (രക്ഷാധികാരി), ബുദ്ധ ആർ. രാജൻ (പ്രസിഡന്റ്), ശശി തുവയൂർ, പഴകുളം ആന്റണി, സുചിത വി. എച്ച്. സാദത്ത് (വൈസ് പ്രസിഡന്റുമാർ), ജോൺസൻ .ജെ അടൂർ (സെക്രട്ടറി), സോമൻ മങ്ങാട്, വിജുക്കുട്ടി, എ. സുരേഷ് (ജോയിന്റ് സെക്രട്ടറിമാർ), ധനോജ് നായിക് (ട്രഷറാർ), സുചിത വി. എച്ച് സാദത്ത് (സർഗ വനിതാ കൺവീനർ), ഒാമന രാഘവൻ, സതി (ജോയിന്റ് കൺവീനർമാർ).