 
പന്തളം : മങ്ങാരം ഗവ. യു.പി.സ്‌കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി മങ്ങാരം ഗ്രാമീണ വായന ശാലയുമായി സഹകരിച്ച് പുസ്തക പ്രദർശനം നടത്തി. സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.പി.ടി.എ.വൈസ് പ്രസിഡന്റ് കെ.എച്ച്.ഷിജു വിന്റെ അദ്ധ്യക്ഷത വഹിച്ചു. മങ്ങാരം ഗ്രാമീണ വായന ശാല സെക്രട്ടറി കെ.ഡി.ശശീധരൻ ,കെ.ജനി എന്നിവർ സംസാരിച്ചു