rf

ഒാമല്ലൂർ: കശുമാവ് കൃഷി വികസന ഏജൻസിയും ശബരിഗിരി റീജിയണൽ സോഷ്യൽ വെൽഫയർ സഹകരണ സംഘവും സൗജന്യമായി കശുമാവ് തൈകൾ വിതരണം ചെയ്യും. ഒാമല്ലൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 12ന് തൈ വിതരണം നടക്കും. അപേക്ഷ നൽകിയവർ ആധാർ കാർഡിന്റെ പകർപ്പും സബ്സിഡി ആനുകൂല്യം വേണ്ടവർ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും കൊണ്ടുവരണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ തൈ വിതരണം ഉദ്ഘാടനം ചെയ്യും.