march
സെൻട്രൽ ട്രാവൻകൂർ മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തിരുവല്ല ജോ. ആർ.ടി.ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സെൻട്രൽ ട്രാവൻകൂർ മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ജോ.ആർ.ടി. ഓഫീസിലേക്ക് മാർച്ച്‌ നടത്തി. മോട്ടോർ വാഹന നിയമ ഭേദ​ഗതിയും ഇന്ധന വിലവർദ്ധനയും പിൻവലിക്കുക, ഓണത്തിന് മുഴുവൻ തൊഴിലാളികൾക്കും ബോണസ് ലഭ്യമാക്കുക എന്നീ മുദ്രാവാക്യം ഉയർത്തി നടത്തിയ മാർച്ച്‌ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ.ആർ.മനു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.കെ.സുരേന്ദ്രൻ, ഏരിയ സെക്രട്ടറി കെ.ബാലചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ.ആർ.രവിപ്രസാദ്, ജോൺ മാത്യു, അജയൻ എസ്.പണിക്കർ എന്നിവർ സംസാരിച്ചു.