
പന്തളം : ലേബർ കോൺട്രാക്ടർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.ബി. ഹർഷകുമാർ നിർവഹിച്ചു. സംഘം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എച്ച്. അൻസാരി അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എ. നസീർ, സഹകരണ സംഘം ഇൻസ്‌പെക്ടർ മിനികുമാരി, എസ്. റഹ്മത്തുള്ള ഖാൻ , ജി. പൊന്നമ്മ, ലസിത നായർ, ആർ. ജ്യോതികുമാർ , രാധാ രാമചന്ദ്രൻ, ഇ. ഫസൽ എന്നിവർ പ്രസംഗിച്ചു.