അടൂർ : സാഹിത്യ- സാംസ്ക്കാരിക രംഗത്തെ കൂട്ടായ്മയായി രൂപീകരിക്കുന്ന ഭാഷാ സാഹിത്യ സംഘത്തിന്റെ പ്രഥമ സംസ്ഥാന സമിതി രൂപീകരണം നാളെ ഉച്ചയ്ക്ക് 2ന് കടമ്പനാട് വിവേകാനന്ദ എൽ.പി സ്കൂളിൽ നടക്കും. അഡ്വ: തോമസ് ജോർജ്ജ് കടമ്പനാടിന്റെ ഇന്നലെകളുടെ ഓർമ്മകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ നിർവഹിക്കും. ഏഴംകുളം മോഹൻ കുമാർ, വയലാ രാജേന്ദ്രൻ, കോടിയാട്ട് രാമചന്ദ്രൻ, മധു ഐവേലിൽ, സി.ഗോപിനാഥൻ എന്നിവർ പങ്കെടുക്കും. സാഹിത്യ പ്രതിഭ ഏഴംകുളം മോഹൻ കുമാർ, വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ എച്ച്.എം.കെ.ശിവശങ്കരപ്പിളള എന്നിവരെ ആദരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി.കെ രാജൻ, പി സത്യാനന്ദൻ എന്നിവർ അറിയിച്ചു.