വള്ളിക്കോട് : ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.