 
പന്തളം: മുട്ടാർ ജംഗ്ഷൻ മന്നം ആയൂർവേദ ആശുപത്രി റോഡരികിലെ മുട്ടാർ നീർച്ചാലിലേക്ക് കക്കൂസ് മാലിന്യം തള്ളി. കൗൺസിലർമാരായ പന്തളം മഹേഷിന്റെയും രത്‌നമണി സുരേന്ദ്രന്റെയും നിർദ്ദേശപ്രകാരം നഗരസഭാ ഉദ്യോഗസ്ഥർ എത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. കക്കൂസ് മാലിന്യം തള്ളുന്ന വാഹനങ്ങൾ കണ്ടുപിടിക്കുന്നതിന് രാത്രികാല പരിശോധനകൾ നടത്താൻ നഗരസഭയുടെ ഹെൽത്ത് വിഭാഗം പ്രത്യേകം സ്‌ക്വാഡിന് രൂപം നൽകിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ അറിയിച്ചു.