ചെങ്ങന്നൂർ: ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് അടിയന്തിരാവസ്ഥാവിരുദ്ധദിനം ജനാധിപത്യസംരക്ഷണദിനമായി ആചരിക്കും. നരസിംഹപുരം ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2ന് ചേരുന്ന സമ്മേളനം എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി.ശശിധരപ്പണിക്കർ അദ്ധ്യക്ഷതവഹിക്കും.