may21

പത്തനംതിട്ട : ദുരിതക്കയത്തിലായ ചേറാട് ലക്ഷം വീട് കോളനി നിവാസികൾക്ക് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് ലഭിക്കും. ദാമോദരൻ, തങ്കമ്മ, വാസു, ഹബീബ, ശ്യാംലാൽ എന്നിവരാണ് ലൈഫ് പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ചേറാട് നിവാസികളുടെ ദുരിത ജീവിതം സംബന്ധിച്ച് മേയ് 21 ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വർഷങ്ങളായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയിട്ടും അവസാനഘട്ടത്തിൽ ഇവരെ പദ്ധതികളിൽപ്പെടുത്താതെ ഒഴിവാക്കുകയായിരുന്നു.

ഇവിടുത്തെ ദുരിത ജീവിതം സഹിക്കവയ്യാതെ പലരും മറ്റ് സ്ഥലങ്ങളിലേക്ക് പോവുകയും വാടകയ്ക്ക് താമസിച്ചുവരികയുമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എങ്ങും പോകാൻ കഴിയാത്ത അഞ്ച് കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതി കരുത്താകുന്നത്.

1973 ലാണ് ചേറാടിയിലെ വീടുകൾ പണിതത്. 74 ൽ ലക്ഷംവീട് കോളനിയായി കൈമാറ്റം ചെയ്തു. മൺകട്ടയും വെട്ടുകല്ലും കൊണ്ട് പണിതതാണ് വീടുകൾ. പത്ത് വർഷത്തിന് മുമ്പ് ഇ.എം.എസ് ഭവന പദ്ധതിയിൽ അഞ്ച് കുടുംബങ്ങൾക്ക് പുതിയ വീട് നൽകി. മറ്റുള്ളവർ ഇപ്പോഴും പഴയ വീട്ടിലാണ്. മേൽക്കൂരയിലെ ഓട് തകർന്നതിനാൽ മുകളിൽ ടാർപ്പോളിൻ വിരിച്ചിരിക്കുകയാണ്. മഴതുടങ്ങിയാൽ വീട് ചോരും. . വീട് താഴെ വീഴുമോയെന്ന ഭീതികാരണം ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്കോളനിക്കാർക്ക്