പത്തനംതിട്ട : ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഒളിമ്പിക്സ് ദിന വാരാഘോഷ സമാപനം കാതോലിക്കേറ്റ് കോളേജിൽ നടന്നു. ജില്ലാ സ്പ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ വാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേന്ദ്രൻ നായർ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു, സെക്രട്ടറി ആർ.പ്രസന്നകുമാർ, കോളേജ് കായിക മേധാവി ഡോ.ശോശാമ്മ, അസി. പ്രൊഫ.ജിജോ കെ.ജോസഫ്, എൻ.ചന്ദ്രൻ, സനൽ ജി.പണിക്കർ, ബിനു രാജ്, ഡോ.സുനിൽ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. ലോക റോളർ സ്കേറ്റിംഗ് ജൂനിയർ താരവും ഏഷ്യൻ ഗയിംസിന് ഇന്ത്യയിൽ നിന്ന് സെലക്ഷൻ ലഭിച്ച അഭിജിത്ത് അമൽരാജിനെ യോഗത്തിൽ അനുമോദിച്ചു.