
കോഴഞ്ചേരി : വായനയുടെ പ്രസക്തി കുട്ടികളിലേക്ക് പകരാൻ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വായന വാരാഘോഷത്തിന്റെ ഭാഗമായി യു.പി,ഹൈസ്‌കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ആസ്വാദനകുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോയി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. റിട്ട.ഡി.ഇ.ഒ ഡോ.സൂസമ്മ മാത്യു നേതൃത്വം നല്കി.