 
തിരുവല്ല: മീൻകൂട്ടിൽ കുടുങ്ങിയ പെരുമ്പാമ്പിനെ വനപാലകരെത്തി രക്ഷപെടുത്തി. മേപ്രാൽ താമരാൽ ചിറത്തറയിൽ വീട്ടിൽ ശ്യാം വീടിന് സമീപത്തെ വേങ്ങൽ തോടിന്റെ കൈവഴിയായ തോട്ടിൽ മീൻ പിടിക്കാനായി സ്ഥാപിച്ച കൂടിനുള്ളിലാണ് പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് കൂടിനുളളിൽ പാമ്പിനെ കണ്ടത്. ശ്യാം വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ റാന്നി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് റൗഷാദ്, ബീറ്റ് ഓഫീസറന്മാരായ കെ.ആർ ദിലീപ്, എം.എസ്.ഫിറോസ് ഖാൻ എന്നിവർ ചേർന്നാണ് കൂട്ടിൽ കുടുങ്ങിയ പാമ്പിനെ രക്ഷപെടുത്തിയത്. പാമ്പിനെ ഉൾവനത്തിൽ തുറന്നുവിടുമെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.