 
ചെങ്ങന്നൂർ: വ്യക്തിത്വ വികാസത്തിലേക്ക് കുട്ടികളെ നയിക്കുന്നതിൽ കലകൾക്കും സാഹിത്യത്തിനും വലിയ പങ്കാണുള്ളതെന്ന് കേരള ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ പറഞ്ഞു. മുളക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെഡ്മിസ്ട്രസ് പി.ആർ മല്ലിക അദ്ധ്യക്ഷത വഹിച്ചു. പി.ടി. എ വൈസ് പ്രസിഡന്റ് രമണിക സന്തോഷ്, സ്കൂൾ വികസന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം എം.ബി ദിലീപ് കുമാർ കോട്ട, വിദ്യാരംഗം കോഡിനേറ്റർ എൽ.ബിന്ദു, എം.എസ്. രാജശ്രി, കെ. എസ് പ്രഭ, എസ്ശ്രീലതിക , ഡാലി മോൾ, ബിന്ദു പുത്തൻ വിളയിൽ എന്നിവർ പ്രസംഗിച്ചു.