1
പഴകുളം ഗവ: എൽ.പി എസ് വായനാ വാരാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ വായനാപതിപ്പ് മാധ്യമ പ്രവർത്തക പി.ബി ഹരിപ്രിയ പ്രകാശനം ചെയ്യുന്നു.

പഴകുളം: പഴകുളം ഗവ.എൽ.പി സ്കൂളിന്റെയും മേട്ടുപ്പുറം സ്വരാജ് ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ വായന വാരാഘോഷവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. വാർഡുമെമ്പർ ഷാജിത റഷീദ് ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ ഷൈജു വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. വായനാ ദിന സന്ദേശവും കുട്ടികളെഴുതിയ മികച്ച വായന ക്കുറിപ്പിനുള്ള സമ്മാനവും വായനപ്പതിപ്പ് പ്രകാശനവും മാദ്ധ്യമ പ്രവർത്തക പി.ബി. ഹരിപ്രിയ നിർവഹിച്ചു.എസ് മീരാസാഹിബ് ആന്റണി പഴകുളം,ആർ.സുരേഷ്, ഷാജി അയത്തി കോണിൽ, ഹെഡ് മാസ്റ്റർ ജോൺ ഫിലിപ്പ്, എ.സുനിത എന്നിവർ പ്രസംഗിച്ചു.