 
തിരുവല്ല: ഓതറ ലിറ്റിൽഫ്ലവർ യു.പി.സ്കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ സമർപ്പണവും കെ.ടി.ചാക്കോസ് സോക്കർ സ്കൂളിന്റെ ഉദ്ഘാടനവും നടത്തി. അതിരൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപോലീത്താ കെട്ടിടം കൂദാശചെയ്ത് സമർപ്പിച്ചു. സോക്കർ സ്കൂളിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്ടൻ ജോപോൾ അഞ്ചേരി നിർവഹിച്ചു. കോർപറേറ് മാനേജർ ഫാ. മാത്യു പുനക്കുളം,ലോക്കൽ മാനേജർ ഫാ.തോമസ് പരിയാരം, മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി.ചാക്കോ,ബ്ലോക്ക് മെമ്പർ ജിനു , തോമ്പുംകുഴി,വാർഡ് മെമ്പർ ബിന്ദു കുഞ്ഞുമോൻ, മുൻ കേരള പൊലീസ് ക്യാപ്റ്റൻ അലക്സ് എബ്രഹാം, സന്തോഷ് ട്രോഫി പരിശീലകൻ രഞ്ജി കെ.ജേക്കബ്,ഹെഡ്മിസ്‌ട്രസ് ഷേർളി കെ.ഈപ്പൻ,സ്റ്റാഫ് സെക്രട്ടറി അനീഷ് വി.ചെറിയാൻ എന്നിവർ പ്രസംഗിച്ചു.