കോന്നി: ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രക്ഷോഭ ജാഥ ആരംഭിച്ചു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ജാഥാ വൈസ് ക്യാപ്റ്റൻ വർഗീസ് ബേബിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.ആർ.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജാഥ മാനേജർ ശ്യാംലാൽ, ജിജോ മോഡി , ആർ.ഗോവിന്ദ്, എം.ജി.മോഹനൻ, വി കെ.രഘു, ജോജു വർഗീസ് എന്നിവർ പ്രസംഗിച്ചു.