
കോന്നി : നിയോജക മണ്ഡലത്തിലെ സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ ജനങ്ങളെ ബാധിക്കുന്ന ബഫർ സോൺ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക മാറ്റുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.സി.സി.മെമ്പർ പി.മോഹൻരാജ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, തോമസ് ജോസഫ്, ഹരികുമാർ പൂതംങ്കര, അബ്ദുൾ മുത്തലിഫ്, സുനിൽ എസ്.ലാൽ, പ്രൊഫ.ബാബു ചാക്കോ, ഏബ്രഹാം ചെങ്ങറ, രാജമ്മ, രവിപിള്ള, ശാന്തിജൻ ചൂരക്കുന്നേൽ, ജേക്കബ് മഠത്തിലേത്ത്, എസ്.പി.സജൻ, റോജി ഏബ്രഹാം, രതീഷ്, അനീഷ് കലഞ്ഞൂർ, ജി.ശ്രീകുമാർ, പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ എന്നിവർ സംസാരിച്ചു.