പത്തനംതിട്ട: ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് അനുസ്മരണസമ്മേളനവും യുവ അഭിഭാഷക കൺവെൻഷനും സംഘടിപ്പിച്ചു. സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് അഡ്വ.ബി.കെ.ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, ജില്ലാ സെക്രട്ടറി അഡ്വ.എസ്.മനോജ്, അഡ്വ.ആഷാ ചെറിയാൻ, അഡ്വ.ബിജോയ് വർഗീസ് കോശി, അഡ്വ.കിരൺ രാജ് എന്നിവർ സംസാരിച്ചു.സിവിൽ നിയമത്തെപ്പറ്റി മുതിർന്ന അഭിഭാഷകൻ കെ.രാധാകൃഷ്ണൻ ക്ലാസ് എടുത്തു.