പത്തനംതിട്ട: രാഹുൽഗാന്ധിയുടെ എം.പി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ടയിൽ റോഡ് ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, കെ.ജാസിംകുട്ടി, സുനിൽ എസ്. ലാൽ, റോഷൻ നായർ, എം.എസ്.പ്രകാശ്, പി.കെ.ഗോപി, എ.ഫറൂക്ക്, പി.കെ.ഇക്ബാൽ, റെനീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ, സജി കെ. സൈമൺ, നാസർ തോണ്ടമണ്ണിൽ, അജിത്ത് മണ്ണിൽ, അഫ്‌സൽ ആനപ്പാറ, അഫ്‌സൽ വി. ഷേക്ക്, അൻസാർ മുഹമ്മദ്, അഖിൽ അഴൂർ, ഷാനവാസ് പെരിങ്ങമല, തട്ടയിൽ ഹരികുമാർ, സുബൈർ പത്തനംതിട്ട, വിൽസൺ ചിറക്കാല എന്നിവർ പ്രസംഗിച്ചു.