പത്തനംതിട്ട: അടൂർ പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ ഡി.സി.സി നിർദ്ദേശം അവഗണിച്ച് രണ്ട് സി.പി.എം അംഗങ്ങളെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് ഒഴിവാക്കുവാൻ നേതൃത്വം നൽകിയ ബാങ്ക് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ഏഴംകുളം അജു, ഡി.സി.സി ഭാരവാഹികളായ ഡി.എൻ. ത്രിദീപ്, റെജി പൂവത്തൂർ, പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവർക്ക് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി.