പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ എ ബ്ലോക്ക് കെട്ടിടത്തിൽ ആറുമാസത്തിനകം ലിഫ്റ്റ് സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. നഗരസഭാ സെക്രട്ടറിയോടാണ് ആവശ്യപ്പെട്ടത്.

മനുഷ്യാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് കമ്മിഷന്റെ നടപടി.

എ ബ്ലോക്ക് കെട്ടിടത്തിൽ ലിഫ്റ്റ് ഇല്ലാത്തതിനാൽ ഓപ്പറേഷൻ ചെയ്തുകൊണ്ടുവരുന്ന ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികളെയും കുട്ടികളെയും ഭിന്നശേഷിക്കാരെയും നാലും അഞ്ചും പേർ ചേർന്ന് ഒന്നും രണ്ടും മൂന്നും നിലകളിൽ ചുമന്നുകൊണ്ട് പോവുകയാണ്. ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിൽ ലിഫ്റ്റ് തകരാറിലാകുന്നതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.