26-water-analysis
മാർത്തോമാ കോളേജിൽ സംഘടിപ്പിച്ച കുടിവെള്ള ഗുണനിലവാരം ക്യാമ്പ് മുൻസിപ്പൽ ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: തിരുവല്ല മാർത്തോമ കോളേജിലെ ബയോസയൻസ് വിഭാഗത്തിന്റെയും എസിസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവല്ല മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ മിനി കെ.യു മുഖ്യപ്രഭാഷണം നിർവഹിച്ചു. വീടുകളിൽ നിന്ന് കൊണ്ടു വന്ന കുടിവെള്ളം സൗജന്യമായി പരിശോധിച്ച് റിപ്പോർട്ട് നൽകും.വാർഡ് കൗൺസിലർ ഡോ.റെജി നോൾഡ് വർഗീസ് , കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വൽസല കുമാരി,എൻ.സി.സി ഓഫീസർ ലെ്ര്രഫനന്റ് റെയിസൺ സാം രാജു, ബയോ സയൻസ് മേധാവി ഹാപ്പി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.