പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 86-ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ക്ഷേത്രം ഉപദേശക സമിതിയുടെയും വനിതാസംഘത്തിന്റെയും ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ സത് സംഗം പഠന ക്ലാസിന്റെ ഈ മാസത്തെ ക്ലാസ് ഇന്ന് രാവിലെ 9.30ന് ശാഖാഹാളിൽ നടക്കും. ആശ പ്രദീപ് ( ഗുരുനാരായണ സേവാ നികേതൻ, കോട്ടയം) ക്ലാസെടുക്കും. തുടർന്ന് ഗുരുപൂജ പ്രസാദം (ഉച്ച ഭക്ഷണം) ഉണ്ടായിരിക്കും