പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിൽ മൈക്രോ ഫിനാൻസ് പദ്ധതിയിലൂടെ ഗ്രുപ്പുകൾക്ക് മുന്ന് കോടി രൂപ വിതരണം ചെയ്യുമെന്ന് യുണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. യുണിയനിലെ വനിതാ സംഘം യൂണിറ്റ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.സലിംകുമാർ, പി.വി.രണേഷ്, എസ്. സജിനാഥ്, പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദിവ്യ എസ്.എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രജനി വിദ്യാധരൻ, അജിത രതീപ്, ശാന്തമ്മ സദാശിവൻ, ഷീബ സത്യകുമാർ, ഗീത സദാശിവൻ, സരോജിനി സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ഈ വർഷത്തെ ശ്രീനാരായണ ജയന്തി ആഘോഷം സമുചിതമായി ആഘോഷിക്കാനും, ഇതിനു മുന്നോടിയായി നടക്കുന്ന മേഖലാ സമ്മേളനങ്ങൾ വിജയിപ്പിക്കാനും തീരുമാനിച്ചു, ഗുരുപ്രസാദത്തിന് ഒരു വിഷുക്കൈനീട്ടം പദ്ധതിയുടെയും യോഗം ജനറൽ സെക്രട്ടറിയുടെ ധന്യസാരഥ്യത്തിന്റെ രതജജൂബിലി ആഘോഷത്തിന്റെയും ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും ശ്രീനാരായണ ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടക്കും.