പത്തനംതിട്ട: ജില്ലയിലെ സാംസ്‌കാരിക സമുച്ചയത്തിന്റെ പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് നാടകപ്രവർത്തകരുടെ സംഘടനയായ നാടകിന്റെ കോന്നി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംബരീഷ് തടത്തിൽ അദ്ധ്യക്ഷതവഹിച്ചു. 'ജില്ലാ പ്രസിഡന്റ് മനോജ് സുനി ആദ്യ മെമ്പർഷിപ്പ് കാർഡ് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീതിന് നൽകി. പ്രിയരാജ് ഭരതൻ , പ്രിയത രതീഷ്, അനീഷ് ബി താന്നിക്കൽ, സ്റ്റാൻലി എം ജേക്കബ്, ശരത് സാരഥി, കെ.എസ് ബിനു, അമിതാ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ് -അംബരീഷ് തടത്തിൽ, സെക്രട്ടറി - കെ എസ് ബിനു, വൈസ് പ്രസിഡന്റ് -സ്റ്റാൻലി എം ജേക്കബ്, ട്രഷറർ - അനീഷ് ബി താന്നിക്കൽ, ജോ. സെക്രട്ടറി ജസ്റ്റിൻ ജോൺ