 
അടൂർ : കായിക രംഗത്ത് ടർഫുകൾ പുതിയ പ്രചോദനമാണെന്നും ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറത്ത് മനുഷ്യനെ ഒന്നിപ്പിക്കുന്നതിന് കായിക വിനോദങ്ങൾക്ക് കഴിയുന്നെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. അടൂർ ചേന്നം പള്ളിയിൽ ഫുട് ബാൾ , ക്രിക്കറ്റ് എന്നിവയ്ക്കായിആരംഭിച്ച ആർട്ടിഫിഷൽ ടർഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫുട് ബാൾ എന്നത് ഒരു മതം തന്നെയാണ്. നാടിന്റെ സായന്തനങ്ങളെയും രാത്രികളെയും പ്രകാശ പൂരിതമാക്കാൻ ടർഫുകൾക്ക് കഴിയും. യുവത്വത്തിന്റെ കായിക മികവിന് ടർഫുകൾ പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി സന്തോഷ്. അഡ്വ: എസ് മനോജ്, റ്റി.ആർ അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.