samaram
യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ ട്രെയിൻ തടയൽസമരം തിരുവല്ല റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതി, സംഘപരിവാർ നിയന്ത്രിത സേന സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച തിരുവല്ല റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് അഗ്നിപഥ് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ വിശാഖ് വെൺപാല, ജി.മനോജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, ഷിജു തോട്ടപ്പുഴശേരി, രൻജു തുമ്പമൺ, നിയോജകമണ്ഡലം പ്രസിഡന്റമാരായ അഭിലാഷ് വെട്ടിക്കാടൻ, ജോയൽ മുക്കരണത്ത്, പ്രവീൺ രാമൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അരുൺ പി.അച്ചൻകുഞ്ഞ്, ജിബിൻ കാലായിൽ, ബ്ലസൻ പി.കുര്യൻ, അഭിജിത്ത് സോമൻ, അജ്മൽ, നൗഷാദ്, ശിൽപ സൂസൻ എന്നിവർ പ്രസംഗിച്ചു. ട്രെയിൻ തടയൽ സമരം നടത്താനാണ് യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ തിരുവല്ല കെ.എസ്.ആർ.ടി.സി കോർണറിൽ നിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. റെയിൽവേ സ്റ്റേഷൻ വളപ്പിൽ കടക്കാനാകാതെ പൊലീസ് കനത്തസുരക്ഷയാണ് ഒരുക്കിയത്.