 
പള്ളിക്കൽ: പി.യു.എസ്.പി എം.എച്ച്.എസ്.ആൻഡ് വി. എച്ച്.എസ്.എസിലെ കുട്ടികളെ കളരിപ്പയറ്റ് അഭ്യസിപ്പിച്ചു. സ്കൂൾ മാനേജ്മെന്റും വൈ.ഐ ട്രിവാൻഡ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ശങ്കരി ജെ. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം. രമാമണി അമ്മ അദ്ധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി അഖിൽ കുമാർ സ്വാഗതം പറഞ്ഞു. സിനിമ സംവിധായകനും തിരക്കഥാകൃത്തും മാദ്ധ്യമ പ്രവർത്തകനും ആയോധന കലകാരനുമായ ഡോ. മഹേഷ് ഗുരുക്കളും സംഘവും ക്ലാസുകൾ നയിച്ചു.