തിരുവല്ല: മാക്ഫാസ്റ്റ് സ്‌കൂൾ ഒഫ് ബയോ സയൻസസിന്റെ നേതൃത്വത്തിൽ 27 മുതൽ 29 വരെ അന്താരാഷ്‌ട്ര കോൺഫ്രൻസ് സംഘടിപ്പിക്കും. ബയോ ടെക്‌നോളജിക്കൽ അഡ്വാൻസസ് ടു സസ്റ്റയിനബിൾ ഡവലപ്മെന്റ് എന്ന വിഷയത്തിൽ നടക്കുന്ന ബയോസ്‌പെക്ട്രം ആറാമത് സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ചെറിയാൻ ജെ.കോട്ടയിൽ അദ്ധ്യക്ഷത വഹിക്കും.സി.എസ്.ഐ.ആർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി റിസർച്ച് ലക്നൗ ശാസ്ത്രജ്ഞൻ പ്രൊഫ.അശോക് പാണ്ഡെയാണ് കോൺഫ്രൻസ് ചെയർ. ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി മേഖലയിലെ നൂതനമായ കണ്ടുപിടിത്തങ്ങളും ആശയങ്ങളും അവതരിപ്പിക്കാനും ചർച്ചചെയ്യാനും വേദിയൊരുക്കാൻ ലക്ഷ്യമിടുന്ന സെമിനാറിൽ വിദേശങ്ങളിൽ നിന്നുൾപ്പെടെ അമ്പതിലധികം ശാസ്ത്രജ്ഞർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075567847.