ചെങ്ങന്നൂർ: വരട്ടാറിലെ അനധികൃത യന്ത്രവത്കൃത മണൽക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ചെങ്ങന്നൂർ നഗരസഭാ കമ്മിറ്റി ഇന്ന് വൈകിട്ട് 3ന് ഇടനാട്ടിൽ നിന്ന് പദയാത്ര നടത്തും. ബി.ജെ.പി. നഗരസഭ കമ്മിറ്റി പ്രസിഡന്റ് രോഹിത്ത് പി. കുമാർ നയിക്കുന്ന പദയാത്ര വൈകിട്ട് 5ന് പ്രാവിൻകൂട് ജംഗ്ഷനിൽ സമാപിക്കും. തുടർന്നു നടക്കുന്നസമ്മേളനം സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അറിയിച്ചു