പന്തളം :സി.പി. എം നേതാവും പന്തളം പഞ്ചായത്ത് മുൻപ്രസിഡന്റുമായിരുന്ന ടി.കെ.ഡാനിയേലിന്റെ 38ാം ചരമ വാർഷികം സി.പി. എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു . പന്തളം ഏരിയ കമ്മിറ്റി അംഗം കെ.പി.ചന്ദ്രശേഖരകുറുപ്പ് പതാക ഉയർത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു . മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ബി.ബിന്നി അദ്ധ്യക്ഷനായിരുന്നു . ലസിത നായർ , എസ് .കൃഷ്ണകുമാർ ,വി.കെ.മുരളി,പി.കെ.ശാന്തപ്പൻ ,രാധ രാമചന്ദ്രൻ, എസ് കൃഷ്ണ കുമാർ 'വർഗീസ് ജോർജ്, ടി എം പ്രമോദ് എന്നിവർ പ്രസംഗിച്ചു .