പന്തളം:ബി.ജെ.പി പന്തളം മണ്ഡലം കമ്മിറ്റിയുടെ സമ്പൂർണ നേതൃയോഗം സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഉപാദ്ധ്യക്ഷനും മണ്ഡലം പ്രഭാരിയുമായ അജിത്ത് പുല്ലാട് മുഖ്യപ്രഭാഷണം നടത്തി . മണ്ഡലം പ്രസിഡന്റ് പി എസ് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ വി പ്രഭ , എം.ജി കൃഷ്ണകുമാർ , പ്രദീപ് കൊട്ടേത്ത്, സുശീല സന്തോഷ്, ജി ഗിരീഷ് കുമാർ, സുജാ വർഗീസ് , ഗോകുൽ, സി .രജനീഷ്‌കാന്ത്, ഇന്ദു സി നായർ തുടങ്ങിയവർ പ്രസംഗിച്ചു.