പന്തളം: പ്രവാചക നിന്ദയ്ക്ക് എതിരെ കടയ്ക്കാട് മുസ്ലിം ജുമാ മസ്ജിദ് സംഘടിപ്പിച്ച പ്രതിഷേധ സദസ് ചീഫ് ഇമാം അമീൻ ഫലാഹി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷുഐബ് അദ്ധ്യക്ഷത വഹിച്ചു.അഫ്സൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. പന്തളം ടൗൺ ജും ആ മസ്ജിദ് ചീഫ് ഇമാം ഹാഷിം മൗലവി ,.അബ്ദുൽ ഹക്കിം മൗലവി ,. കടയ്ക്കാട് മുസ്ലീം ജമാഅത്ത് സെക്രട്ടറി എം. ഷാജഹാൻ , ട്രഷറർ അബ്ദുൽമജിദ് കോട്ട വീട് എന്നിവർ പ്രസംഗിച്ചു.