quiz

പത്തനംതി​ട്ട : വായനവാരാചരണത്തോടെ അനുബന്ധിച്ച് ചിറ്റാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയോടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിലെ ഹൈസ്കൂൾ തല വിദ്യാർത്ഥികൾക്ക് വേണ്ടി മലയാള നോവൽസാഹിത്യം എന്ന വിഷയത്തെ ആസ്പദമാക്കി​ നടത്തിയ ക്വിസ് മത്സരത്തിൽ ലിറ്റിൽ ഏഞ്ചിൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാംസ്ഥാനവും കട്ടച്ചിറ ഗവ.ട്രൈബൽ ഹൈസ്കൂൾ രണ്ടാംസ്ഥാനവും നേടി. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സജികുളത്തുങ്കൽ സമ്മാനദാനം നടത്തി. ലൈബ്രേറിയൻ പ്രേംജിത്ത് ലാൽ , അനീഷ്‌ ടി​.ജി, ചിത്ര.കെ.എസ്, റഹീന, മോനിഷ. എം എന്നിവർ പ്രസംഗിച്ചു.