പന്തളം :തോന്നല്ലൂർ പബ്ലിക് ലൈബ്രറി കെട്ടിടത്തിനു നേരെ സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തി.കഴിഞ്ഞദിവസം രാത്രിയിൽ കെട്ടിടത്തിന്റെ ജനൽച്ചില്ലകളും മറ്റും കല്ലെറിഞ്ഞു തകർക്കുകയായിരുന്നു. അക്രമികളെ ഉടനെ പിടികൂടണമെന്ന് ലൈബ്രറിയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് അഡ്വ. എസ്. കെ വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി. ക്യഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വിനോദ് മുളമ്പുഴ കെ. ഡി. ശശിധരൻ, ഗോപിനാഥൻനായർ കെ. ജി, പി. ജി. രാജൻബാബു, രാജേന്ദ്രൻ നായർ, ടി. ശാന്തകുമാരി, ശ്രീലേഖ വിജേഷ്, ടി. എസ്. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.