26-sob-kp-shaji
കെ. പി. ഷാജി

പത്തനംതിട്ട: സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട.എസ്‌.ഐ മരിച്ചു. കുലശേഖരപതി മുബാറക്ക് മൻസിലിൽ പരേതനായ പീരുമൈദീന്റെ മകൻ ​കെ.പി.ഷാജി (62)യാണ് മരിച്ചത്. കഴിഞ്ഞ 21ന് രാത്രി ആനപ്പാറയിലായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുലശേഖരപതി ജുമാമസ്ജി​ദിൽ. ഭാര്യ​: നബീസത്ത് ബീവി, പരേതയായ ഷൈലജ ബീവി, മക്കൾ: ഹാഷിമ, ഹലീമ, മരുമക്കൾ: അബ്ദുൽ മനാഫ്(ഫാർമസിസ്റ്റ്, ഇടുക്കി), നിയാസ് മീരാ (ഇൻഫോ പാർക്ക്).