പന്തളം: എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും തുക വിതരണവും യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി നിർവഹിച്ചു. പന്തളം എൻ.എസ്.എസ് ബോയിസ് സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയനിലെ 86 കരയോഗങ്ങളിലും പെൻഷൻ വിതരണം ചെയ്തു. പ്രതിനിധിസഭാ അംഗങ്ങളായ എ.കെ.വിജയൻ, അഡ്വ.പി.എൻ.രാമകഷ്ണപിള്ള, തോപ്പിൽ കൃഷ്ണക്കുറുപ്പ്, പണയിൽ ശിവശങ്കരപ്പിള്ള, എൻ.എസ്.എസ് ഇൻസ്പെക്ടർ വിപിൻ, കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ ഉണ്ണിത്താൻ, സി.ആർ.ചന്ദ്രൻ, വിജയക്കുറുപ്പ്, കെ.ശ്രീധരൻപിള്ള, സോമനുണ്ണിത്താൻ, ജയചന്ദ്രൻപിള്ള, ഹരിശങ്കർ, എൻ.ഡി.നാരായണപിള്ള, മോഹനൻ പിള്ള, ജി.ശങ്കരൻ നായർ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു. പന്തളം മന്നം ആയൂർവ്വേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോബിന്റെ നേതൃത്വത്തിൽ സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പും നടന്നു.