പ്രമാടം :അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് കേന്ദ്ര കമ്മിറ്റി അംഗം ആർ. ജയൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ളോക്ക് പ്രസിഡന്റ് എം. അഖിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജോബി.ടി. ഈശോ, രേഷ്മ മറിയം റോയി, ഹരീഷ് മുകുന്ദ്, ജെയ്സൺ ജോസഫ്, സാജൻ, അബിൻ കുമാർ, അജിത് കൂടൽ, വിനീത് കോന്നി, റീന, ആദർശ്, സി. സുമേഷ് എന്നിവർ പ്രസംഗിച്ചു.