അടൂർ : മിത്രപുരം ഗാന്ധിഭവൻ ഐ. ആർ. സി. എയുടെയും അടൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക ലഹരിവിരുദ്ധ ദിനാചരണം പത്തനംതിട്ട നാർക്കോട്ടിക്ക് സെൽ ഡിവൈ. എസ്. പി ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ മുരളി കുടശനാട്, ജയചന്ദ്രൻ ഉണ്ണിത്താൻ, മീരാ സാഹിബ്, പി.എസ്.എം ബഷീർ, അനിൽകുമാർ, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.